പത്തനംതിട്ട : പാർലമെൻ്റിൽ നടന്ന പുക ആക്രമണത്തിനോടനുബന്ധിച്ച് പ്രതിപക്ഷ എം.പി മാരെ പുറത്താക്കിയതിൻ്റെ മറവിൽ ഹിറ്റ് ആൻഡ് റൺ എന്ന തൊഴിലാളിവിരുദ്ധ നിയമം പാസാക്കിയത് പിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ആവിശ്യപ്പെട്ടു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ പത്തനംതിട്ട ജില്ല പ്രവർത്തക കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജില്ല പ്രസിഡൻ്റ് എ ഡി ജോൺ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ നിയമത്തിൻ്റെ പേരു പറഞ്ഞ് അന്യായമായി പീഡിപ്പിക്കുന്ന ഗവൺമെൻ്റ് നയം അവസാനിപ്പിക്കണമെന്നും പ്രവർത്തക കൺവൻഷൻ ആവിശ്യപ്പെട്ടു.
പി.കെ ഗോപി, പി.കെ ഇക്ബാൽ, ഹരികുമാർ പൂതംങ്കര, ടി.എൻ ജയകുമാർ, അജിത് മണ്ണിൽ,എ.ജി ആനന്ദൻ പിള്ള, സുരേഷ് കൊഴുവേലി, കെ.എൻ രാജൻ, സജി തോട്ടത്തിമലയിൽ, ഷംസുദീൻ സുലൈമാൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, മുരളി മേപ്പുറത്ത് എന്നിവർ പ്രസംഗിച്ചു