ഏറ്റുമാനൂർ: കേരള മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും സംയുക്തമായി 2024 ജനുവരി 15 മുതൽ ഫെബ്രുവരി 14 വരെ റോഡ് സുരക്ഷാ മാസാചരണം ആചരിക്കുകയാണ്. ഇതിൻറെ ഭാഗമായി കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ്, ഏറ്റുമാനൂർ സിറ്റിസൺ ക്ലബ്ബ് നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികളുമായി ചേർന്ന് നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണം ഏറ്റുമാനൂർ കോടതിപ്പടി ജംഗ്ഷനിൽ കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ശ്രീ സി ശ്യാം ഉദ്ഘാടനം ചെയ്തു. സിറ്റിസൺ ക്ലബ് പ്രസിഡണ്ട് കെ ജെ രാജു സ്വാഗതം ആശംസിച്ചു.
റോഡ് നിയമങ്ങൾ പാലിച്ചു വന്ന ഡ്രൈവർമാർക്ക് മധുരം നൽകുകയും നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് ഉപദേശം നൽകിയുമാണ് വിട്ടത്. പാർട്ടി ഒ എൻഫോഴ്സ്മെന്റ് എംവിഐ മാരായ ബി ആശാകുമാർ, രജീഷ് പി ആർ എന്നിവരും സേഫ് കേരള എ എം വി ഐ മാരായ സജിത്ത്, ടിനേശ് മോൻ, സുരേഷ് കുമാർ, ഗണേഷ് കുമാർ, രജീഷ് രഞ്ജിത്ത്, ദീപു ആർ നായർ, സെബാസ്റ്റ്യൻ, രാജു സി ആർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.