ക്യാരറ്റ് കൊണ്ട് പല തരം ഭക്ഷണങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. കാരറ്റ് ഹലുവ, തോരൻ, ജ്യൂസ്, ഇതൊന്നുമല്ലങ്കില്‍ പച്ചക്ക് കാരറ്റ് തിന്നുന്നത് പോലും നല്ലതാണ്.ആന്റിഓക്സിഡന്റുകള്‍ ധാരാളം കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. നാരുകളടങ്ങിയതിനാല്‍ ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതില്‍ സിലിക്കണും ഉള്ളതിനാല്‍ ചർമ സൗന്ദര്യത്തിനും സംരക്ഷണത്തിനും ഏറെ പ്രയോജനകരമാണ് കാരറ്റ്.കൂടാതെ, ചർമത്തെ മുഖക്കുരുവില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും.
വേവിച്ചോ പച്ചയായോ ഒക്കെ കഴിക്കാവുന്ന ഇവ കണ്ണിന്റെ ആരോഗ്യം കൂടാനും ഹോർമോണുകള്‍ ബാലൻസ് ചെയ്യാനും ഫംഗസും, ബാക്ടീരിയയും മൂലമുണ്ടാകുന്ന ഇൻഫെക്ഷൻ തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ കൊഴുപ്പ് നിയന്ത്രിക്കാനുമൊക്കെ ഏറെ ഫലപ്രദമാണ്. കാൻസറിനെ തടയാനുള്ളശേഷിയും കാരറ്റിനുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്കാരറ്റിലെ കരോട്ടിനോയിഡുകള്‍ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. വിറ്റാമിൻ എ കാൻസറിലേക്ക് നയിച്ചേക്കാവുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് ഡിഎൻഎയെ സംരക്ഷിക്കുന്നു. ബീറ്റാകരോട്ടിൻ, മറ്റ് കരോട്ടിനോയിഡുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രതിരോധശേഷി വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രോസ്റ്റേറ്റ് കാൻസർ, സ്ത്രീകളില്‍ ശ്വാസകോശ കാൻസർ, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
പ്രേമഹമുള്ളവർക്കും കാരറ്റ് മിതമായ അളവില്‍ കഴിക്കാവുന്നതാണ്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനിയിലേക്കുള്ള ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. പല തരം ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറി ഇനമാണ് കാരറ്റ്. നല്ല ആരോഗ്യത്തിനും കാരറ്റിന്റെ മറ്റു ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭിക്കുവാനും നിത്യഹാരങ്ങളില്‍ കാരറ്റ് ഉള്‍പ്പെടുത്താവുന്നതാണ്. സ്ഥിരമായി കഴിക്കുവാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി അറിയുന്നതാവും നല്ലത്.