കോട്ടയം: വിവിധ തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സാമൂഹ്യ പരിവർത്തന പ്രസ്ഥാനം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുന്നു. പരിവർത്തിത ക്രൈസ്ത്രവ വികസന കോർപ്പറേഷന് 50 കോടി രൂപാ അനുവദിക്കുക, മൂലധനമായി ആയിരം കോടി രൂപ നൽകുക. എല്ലാ പഞ്ചായത്തുകളിലും പ്രമോട്ടർമാരെ നിയമിക്കുക, പരിവർത്തിത ക്രൈസ്തവരുടെ അവകാശങ്ങളിൽ സർക്കാരിന്റെ ഇരട്ട താപ്പ് നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർന്ന നടത്തുന്നത്. വിജോ വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ധർണ്ണ പി എം ജോഷ്വാ ഉദ്ഘാടനം ചെയ്യും.
Advertisements