പത്തനംതിട്ട : വെട്ടിക്കുറച്ച റിട്ടയർമെന്റ് ആനുകൂല്യം പുന:സ്ഥാപിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യുക എന്ന മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് ഓൾ കേരള ടെയിലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. കളക്ടറേറ്റ് പടിക്കൽ നിന്ന് ആരംഭിച്ച മാർച്ച് ക്ഷേമനിധി ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ്ണ സംസ്ഥാന ട്രഷറർ ജി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആർ രാജസേനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജി രാജൻ, എം എസ് ഗോപാലകൃഷ്ണൻ നായർ , എം രാജൻ, എം വി ജേക്കബ്, ബി രാജമ്മ, ബിന്ദു എസ്, ഓ കൃഷ്ണവേണി, രമണിയമ്മ കെ ആർ, ജയശ്രീ എസ്, സജിത എസ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം മോഹനൻ നന്ദി രേഖപ്പെടുത്തി.