കോട്ടയം ലൂർദ് ഫൊറോന പള്ളി തിരുനാൾ ഫെബ്രുവരി 2 ന് കൊടിയേറും

കോട്ടയം:   കോട്ടയം ലൂർദ് ഫൊറോനാ  പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും  വിശുദ്ധ സെബസ്ത്യാനോസിന്റയും തിരുനാൾ ഫെബ്രുവരി രണ്ടാം തീയതി കൊടിയേറി പതിനൊന്നാം തീയതി ഞായറാഴ്ച സമാപിക്കും.   ഇടവകയുടെ  കൂട്ടായ്മയുടേയും പങ്കുവെക്കലിന്റെയും ആഘോഷം കൂടിയായ തിരുന്നാൾ മുഴുവൻ ഇടവകാംഗങ്ങളുടെയും   പങ്കാളിത്തത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് 4.45ന്  കൊടിയേറ്റ് തുടർന്ന് ആഘോഷമായ വി.കുർബാനയും വചന സന്ദേശവും വികാരി റവ. ഫാ. ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പിൽ.   ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വി. കുർബാന റവ. ഫാ.മാത്യു കുരിശുംമൂട്ടിൽ.   ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷമായ വി. കുർബാനയും വചന സന്ദേശവും റവ. ഡോ. സ്കറിയാ  കന്യാകോണിൽ.  തിങ്കൾ, ചൊവ്വ, ബുധൻ, ദിവസങ്ങളിൽ വൈകിട്ട് 5 മണിക്ക് റവ. ഫാ. ടോമിൻ കിഴക്കേതലക്കൽ,  റവ. ഫാ. സേവ്യർ  വെട്ടിത്താനം, റവ. ഫാ.  ജെയിംസ്  പട്ടത്തേട്ട്   എന്നിവർ വി. കുർബാന അർപ്പിക്കും.  തിരുനാൾ ദിവസങ്ങളിൽ ഇടവകയിലെ പതിവ് വി. കുർബാനകൾ, കൂടാതെ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി 8 വ്യാഴാഴ്ച ആഘോഷമായ വി. കുർബാനയും സന്ദേശവും റവ. ഫാ. വിൻസൺ കപ്പാട്ടിൽ    ഒ. സി. ഡി.,  തുടർന്ന് ദൈവാലയത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം.  വെള്ളിയാഴ്ച പൂർവ്വിക സ്മരണദിനമായി ആചരിക്കുന്നു.  അഞ്ചുമണിക്ക് വി. കുർബാന റവ. ഫാ. ജോസഫ് ആലുങ്കൽ,  സന്ദേശം നൽകുന്നത്  റവ. ഡോ. ജോസഫ് മണക്കളം.  അന്നേദിവസം സിമിത്തേരി സന്ദർശനവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കും.  ഏഴുമണിക്ക് കലാസന്ധ്യ.

ഫെബ്രുവരി 10 ശനിയാഴ്ച നാലരക്ക് ആഘോഷമായ വി. കുർബാനയും വചന സന്ദേശവും റവ. ഫാ. ജേക്കബ് കളത്തിവീട്ടിൽ.  തുടർന്ന് കോട്ടയം ക്രിസ്തുരാജാ  കത്തീഡ്രലിലേക്ക്  നഗരപ്രദക്ഷിണം,  എട്ടുമണിക്ക്  ബാൻഡ് – ചെണ്ട –  മ്യൂസിക്കൽ ഫ്യൂഷൻ,  ആകാശ വിസ്മയം.

പ്രധാനതിരുനാൾ ദിവസമായ ഫെബ്രുവരി 11  ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുനാൾ കുർബാന റവ. ഫാ. ജെന്നി കായംകുളത്തുശ്ശേരി  വചന സന്ദേശം ആർച്ച് പ്രീസ്റ്റ്  റവ. ഡോ.മാണി പുതിയിടം തുടർന്ന്  തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്.   വൈകിട്ട് 5 മണിക്ക് ആഘോഷമായ വി. കുർബാന ഫാ.ജോസുകുട്ടി പീടികപ്പറമ്പിൽ,  വചന സന്ദേശം  റവ. ഡോ. ജെയിംസ് പാമ്പാറ സി. എം. ഐ.

ബുധനാഴ്ച വൈകിട്ട് മുതൽ കഴുന്ന്  വീടുകളിൽ കൊണ്ടുപോകുന്നതിനും,  കഴുന്ന്  നേർച്ചയ്ക്കും,  ശനി, ഞായർ ദിവസങ്ങളിൽ അടിമ വെക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

വികാരി റവ. ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പിൽ,   പ്രിൻസിപ്പൽ  ഫാ. പയസ് പായിക്കാട്ട്മറ്റത്തിൽ,  അസിന്റ്  വികാരിമാരായ  ഫാ. എബി പുതിയാപറമ്പിൽ,  ഫാ.  ജോജോ പതിനേഴിൽച്ചിറ,  കൈകാരന്മാരായ ജോസഫ് ജെയിംസ്,   സണ്ണി  സി.  വർഗീസ്,  മാത്യു ജേക്കബ്, ജോസ് സെബാസ്റ്റ്യൻ,   കൺവീനർമാരായ   ജോർജ്  തറപ്പേൽ,   എം. ജെ. ജെയിംസ്,  സാജൻ ആഗസ്റ്റിൻ,   ഷാജി ജോർജ്   തുടങ്ങിയവർ  നേതൃത്വം നൽകും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.