കോട്ടയം: ജില്ലയിൽ 15 മുതൽ 18 വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ. ജനുവരി മൂന്നു മുതൽ ആരംഭിക്കും. 2007 ലോ അതിനു മുമ്പോ ജനിച്ച കൗമാരക്കാർക്ക് കോവാക്സിനാണ് നല്കുക. ഇതിനായി ജനുവരി ഒന്നു മുതൽ www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വ്യക്തിഗത വിവരങ്ങൾ നൽകാനായി ഒരു സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം.
ഒരു മൊബെൽ നമ്പറിൽ നിന്ന് നാലുപേർക്ക് വരെ രജിസ്റ്റർ ചെയ്യാം. വാക്സിനേഷനായി മുൻപ് ഉപയോഗിച്ച ഫോൺ നമ്പറിലൂടെയും കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ കൂടിയും വീണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിനെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ദിശയുടെ ടോൾ ഫ്രീ നമ്പറുകളിലോ ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടുക. ഫോൺ- 104, 1056, 0471-2552056