മുഖ്യമന്ത്രിയായി ചംബൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്തു ; ഝാര്‍ഖണ്ഡിൽ രാഷ്ട്രീയ നാടകം തുടരുന്നു

റാഞ്ചി : ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവ് ചംബൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംബൈ സോറന്‍ മുഖ്യമന്ത്രിയായത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ചമ്ബൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ ആലംഗിര്‍ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍ജെഡി എംഎല്‍എ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജെഎംഎം സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

Advertisements

ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ സംസ്ഥാനത്ത് പകരം സംവിധാനമാകാത്തതോടെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ചമ്ബൈ ഗവര്‍ണറെ കണ്ടിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചംബൈ സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. സരായ്‌കേല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 67കാരനായ ചംബൈ സോറന്‍. ആദിവാസി-പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ബിജെപി സ്വാധീനമുള്ള കൊല്‍ഹാന്‍ മേഖലയില്‍ നിന്നുള്ള നേതാവാണ് ചംബൈ സോറന്‍. ഈ പ്രദേശത്ത് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കൂടിയാണ് ചംബൈയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പത്തുദിവസത്തെ സമയം അനുവദിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ പറഞ്ഞു. ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. സഖ്യം വളരെ ശക്തമാണ്, ആര്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ചംബൈ സോറന്‍ പറഞ്ഞു. അട്ടിമറി നീക്കം സംശയിച്ച്‌ ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് മാറ്റാന്‍ ഇന്നലെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 39 എംഎല്‍എമാരെ ഇന്ന് ഹൈദരബാദിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.