ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന പവലിയനും മൈതാനവും അവഗണയുടെ വക്കിൽ :പുതുപ്പള്ളിയിലെ കായിക പ്രേമികളുടെ വികാരത്തെ കാറ്റിൽ പറത്തിയ നിലപാടുമായി ജില്ലാ പഞ്ചായത്ത്‌

കോട്ടയം :പുതുപ്പള്ളിയിലെ കായിക മനസ്സുകളുടെ പ്രിയപ്പെട്ട ഇടമാണ് ‘പുതുപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ’ മൈതാനം.
എന്നാൽ പുതുപ്പള്ളിക്കാരുടെ ആ വികാരത്തെ കാറ്റിൽ പറത്തിയുള്ള നിലപാടുകളാണ് ഗ്രൗണ്ടിന് നേരേ കോട്ടയം ജില്ലാ പഞ്ചായത്ത്‌ സ്വീകരിച്ചു പോരുന്നത്.

Advertisements

കൃത്യമായ ഇടവേളകളിൽ ഗ്രൗണ്ടിനെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യാതെ വന്നതിനാൽ
ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന പവലിയനും മൈതാനവും ടോയ്ലറ്റുകളും ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും നിലവിൽ കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. നാലുവർഷം 3ഷം മുമ്പ് സ്‌കൂളിൻറെ പുതിയ കെട്ടിടത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് മൈതാനത്ത് നിക്ഷേപിച്ച മണ്ണും കെട്ടിട മാലിന്യങ്ങളും ഇപ്പോഴും നീക്കം ചെയ്യാത്ത അവസ്ഥയിൽ മൈതാനത്തിൻറെ പ്രവർത്തനങ്ങൾക്ക് തടസ്സം സ്യഷ്ടിച്ചു കിടക്കുകയാണ്.മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി ജില്ലാ പഞ്ചായത്തിന് അയച്ചിട്ട് നാളുകളായി.പല പ്രതിഷേധങ്ങളും ഇതിനോടകം നടന്നെങ്കിലും പ്രയോജനം ഉണ്ടായില്ല. മൈതാനത്ത് ഗ്യാലറി നിർമ്മിച്ചെങ്കിലും ഇതിന്റെ പിൻഭാഗം കാടുകയറി കിടക്കുന്നു.പുറത്തുനിന്നുള്ളവർ കയറാതിരിക്കാൻ മൈതാനത്തിന്റെ കവാടം താഴിട്ട് പൂട്ടിയിരിക്കുന്ന നിലയിലാണ്. യുവാക്കളുടെ കായിക ശേഷിയെ വർധിപ്പിക്കേണ്ട ഇടം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടിലെ യുവാക്കളോടുള്ള ഈ അവഗണനയിലും, സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിലും യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധം അറിയിച്ചു.മൈതാനത്തെ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിൻറെ ഭാഗത്തുനിന്നും സ്വീകരിക്കാത്ത പക്ഷം വലിയ പൊതുജന പങ്കാളിത്തത്തോടെ യൂത്ത് കോൺഗ്രസ് ഗ്രൗണ്ട് ഏറ്റെടുത്ത് തുടർ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഇതിനോടകം അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.