ഉയർന്ന അളവില്‍ സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കുറഞ്ഞ അളവിലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം.കൂടാതെ സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി പഠനത്തില്‍ പറയുന്നു.
നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവ നിലനിർത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം. എന്നിരുന്നാലും, അമിതമായ സോഡിയം കഴിക്കുന്നത് വിവിധ ആരോഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ചും ഇതിനകം ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കില്‍ സോഡിയ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കരുത്.ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളെ വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉയർന്ന സോഡിയം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ..
ചീസ് കാല്‍സ്യത്തിൻ്റെയും പ്രോട്ടീൻ്റെയും മികച്ച ഉറവിടമാണെങ്കിലും അതില്‍ പലപ്പോഴും ഉപ്പും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അമിതമായി ചീസ് കഴിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും വർദ്ധിപ്പിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വർദ്ധിപ്പിക്കും.അച്ചാറുകള്‍, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. ഹോട്ട് ഡോഗ്, സോസേജുകള്‍, ബേക്കണ്‍ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിലും ഗണ്യമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്.
ചില ബ്രെഡുകളിലും ഗണ്യമായ അളവില്‍ സോഡിയം അടങ്ങിയിരിക്കാം. ലേബലുകള്‍ പരിശോധിച്ച ശേഷം മാത്രം വാങ്ങുക.സോയ സോസ്, കെച്ചപ്പ്, ബാർബിക്യൂ സോസ് തുടങ്ങിയവയില്‍ സോഡിയം അധികമായി അടങ്ങിയിരിക്കുന്നു. അവ മിതമായി ഉപയോഗിക്കാൻ ശ്രമിക്കുക.സംസ്കരിച്ച ഭക്ഷണങ്ങളില്‍ ഉയർന്ന അളവില്‍ പഞ്ചസാരയോ കൊഴുപ്പോ ചേർത്തിരിക്കുന്നതിനാല്‍ ഈ ഭക്ഷണങ്ങളില്‍ കലോറിയും കൂടുതലായിരിക്കും.