ഡല്‍ഹി : ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അധികാരത്തിലെത്താൻ ബിജെപി രാജ്യം വില്ക്കാൻ വരെ തയാറാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ചയാണ് ബിജെപിക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ ക്രമകേടുകള്‍ കയ്യോടെ പിടികൂടിയതായി കെജരിവാള്‍ പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി ബിജെപി തെരഞ്ഞെടുപ്പുകളില്‍ ക്രമകേട് നടത്തിയതായി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ബിജെപിയുടെ നിർദേശപ്രകാരം ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ നശിപ്പിക്കുകയും, വോട്ടർപട്ടികയില്‍ നിന്ന് ഒഴിവാക്കിയ പേരുകള്‍ വീണ്ടെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.