തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. കൃഷി, ശുചിത്വം, ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വീടുകളുടെ പൂര്‍ത്തീകരണം, ഗ്രാമീണ റോഡുകളുടെ അടിസ്ഥാനവികസനം, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, കോളനികളുടെ നവീകരണം, വെള്ളപൊക്ക ദുരിതാശ്വാസ കേന്ദ്രം തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള കരട് പദ്ധതി രേഖയാണ് അവതരിപ്പിച്ചത്.
വൈസ് പ്രസിഡന്റ് ശാന്തമ്മ ആര് നായര്‍, സ്ഥിര സമിതി അധ്യക്ഷരായ ജയ ഏബ്രഹാം, ടി വി വിഷ്ണു നമ്പൂതിരി, സുഭദ്ര രാജന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന് താമരച്ചാലില്‍, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, റിക്കു മോനി വര്‍ഗീസ്, മാത്തന് ജോസഫ്, അശ്വതി രാമചന്ദ്രന്, ശര്‍മിള സുനില്‍, ഷീന മാത്യു, സനല്‍കുമാരി, സൂസന് ഏബ്രഹാം, ചന്ദ്ര എസ് കുമാര്‍, സെക്രട്ടറി ഷാജി എ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.