വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് നടി ജ്യോതിക ; മുംബൈയിലേക്ക് താമസം മാറിയതിന് പിന്നിൽ മറ്റ് കാരണങ്ങൾ

ന്യൂസ് ഡെസ്ക് : തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്ന വാർത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പാപ്പരാസികള്‍ പടച്ചുവിട്ട വാർത്തകള്‍ വലിയ രീതിയില്‍ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വാർത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി ജ്യോതിക. മുബൈയിലേക്ക് താമസം മാറി എന്നത് സംബന്ധിച്ച പ്രതികരണമാണ് ജ്യോതിക നടത്തിയത്.

Advertisements

ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ഈ റിപ്പോര്‍ട്ടുകളെ തുടർന്നാണ് പാപ്പരാസികള്‍ സൂര്യയും ജ്യോതികയും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകള്‍ സൃഷ്ടിച്ചത്. തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് വിഷയത്തില്‍ ജ്യോതിക പറയുന്നത്. തന്റേയും മക്കളുടേയും സന്തോഷമാണ് സൂര്യയ്ക്ക് എന്നും പ്രഥമ പരിഗണനയെന്നും, അതുകൊണ്ടാണ് ഈ മാറ്റമെന്നും ജ്യോതിക പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.