വിലക്കയറ്റത്തിന് പൂട്ടിടാൻ കേരളം ; തെലങ്കാനയില്‍ നിന്നും അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യും

തിരുവനന്തപുരം : വിലക്കയറ്റത്തിന് പൂട്ടിടാൻ തെലങ്കാനയില്‍ നിന്നും അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം. അരിയും മുളകുമാണ് തെലങ്കാനയില്‍ നിന്നും ഇറക്കുമതി ചെയ്യുക. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതോടെ വിലക്കയറ്റം തടഞ്ഞുനിർത്താൻ കഴിയുന്നതാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തം കുമാർ റെഡ്ഡിയും തമ്മില്‍ നടത്തിയ ചർച്ചയ്ക്കിടെയാണ് ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

Advertisements

വില സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചർച്ചയിലൂടെ തീരുമാനിക്കും. അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനോടൊപ്പം, ഗുണമേന്മയും ഉറപ്പുവരുത്തുന്നതാണ്. രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷ്യ പൊതുവിതരണ മന്ത്രിമാർക്ക് പുറമേ, സിവില്‍ സപ്ലൈസ് കമ്മീഷണർ ഡോ.ഡി സജിത്ത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ആൻഡ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡി.എസ് ചൗഹാൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചർച്ചയില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.