വീണാ വിജയന്‌ ഒന്നും മറച്ചുവയ്‌ക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിക്കണം ;  മറച്ചുവയ്‌ക്കാനുണ്ടെങ്കിൽ നിയമം അതിന്റെ വഴി തേടും : കേന്ദ്ര സാംസ്‌കാരിക മന്ത്രി മീനാക്ഷി ലേഖി

കോഴിക്കോട്‌ : സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണമെന്നതുപോലെ രാഷ്‌ട്രീയ കുടുംബത്തില്‍ നിന്നു വരുന്നവര്‍ അഴിമതിക്ക്‌ അതീതരായിരിക്കണമെന്ന്‌ കേന്ദ്ര സാംസ്‌കാരിക മന്ത്രി മീനാക്ഷി ലേഖി.വീണാ വിജയന്‌ ഒന്നും മറച്ചുവയ്‌ക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിക്കണം. മറച്ചുവയ്‌ക്കാനുണ്ടെങ്കിൽ നിയമം അതിന്റെ വഴി തേടും. എല്ലാ സര്‍ക്കാരും നിയമവിധേയമായി പ്രവര്‍ത്തിക്കണം. രാഷ്‌ട്രീയ കുടുംബത്തില്‍നിന്നു വരുന്നവര്‍ക്ക്‌ പ്രത്യേക നിയമപരിരക്ഷയൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

Advertisements

കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നത്‌ വ്യാജപ്രചാരണമാണ്‌. മറ്റു സംസ്‌ഥാനങ്ങള്‍ക്കു ലഭിക്കുന്നത്‌ കേരളത്തിനും ലഭിക്കുന്നുണ്ട്‌. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, ആയുഷ്‌മാന്‍ ഭാരത്‌, ജന്‍ഔഷധി കേന്ദ്രങ്ങള്‍, പ്രധാനമന്ത്രി മാതൃവന്ദന്‍ യോജന, പോഷണ്‍ അഭിയാന്‍ എന്നിവ കൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കേന്ദ്രഫണ്ട്‌ അനുവദിച്ചതായും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. കേരള ഗവര്‍ണര്‍ ജനനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.