ബറോഡ : എട്ട് വര്‍ഷത്തിനിടെ ആദ്യമായി ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്.എട്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പം നില്ക്കുന്ന ചിത്രം ഇര്ഫാന് പങ്കുവെച്ചത്.
‘ഒരാത്മാവിനാല്‍ കീഴ്പ്പെടുത്തിയ ഒരുപാട് റോളുകള്‍- മൂഡ് ബൂസ്റ്റർ, കൊമേഡിയൻ, പ്രശ്നക്കാരി, എപ്പോഴും കൂടെയുള്ള, സുഹൃത്ത്, എന്റെ കുട്ടികളുടെ ഉമ്മ. ഇത് മനോഹരമായ യാത്രയായിരുന്നു. എന്റെ ഭാര്യയെന്ന നിലയില്‍ എട്ടാം വിവാഹ വാര്‍ഷികത്തില്‍ നിന്നെ ഞാൻ അതിലേറെ സ്നേഹിക്കുന്നു പ്രണയിനി എന്ന കുറിപ്പോടെയാണ് ഇര്ഫാന് പത്താന് സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് പലപ്പോഴും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം സഫ ബേഗിന്റെ മുഖാവരണം ധരിച്ച ചിത്രങ്ങളായിരുന്നു. ഭാര്യയുടെ മുഖം പുറത്ത് കാണിക്കാത്തതിന്റെ പേരില്‍ പത്താനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇന്ത്യക്കാരിയാണെങ്കിലും സഫ വളര്‍ന്നത് സൗദിയിലായിരുന്നു. മോഡലായിരുന്ന സഫ പ്രൊഫഷണല്‍ നെയില്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയയാണ്. സൗദിയിലെ വ്യവസായിയായ മിര്‍ശ ഫാറൂഖിയാണ് സഫയുടെ പിതാവ്.