തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ട് സിപിഐ. തൃശൂരില്‍ വിഎസ് സുനില്‍ കുമാറിനെയും, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയുമാണ് പരിഗണിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതിവേഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ പ്രചാരണത്തിലേക്ക് കടക്കാനാണ് സിപിഐ നീക്കം.
വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജയാണ് സാധ്യത പട്ടികയിലുള്ളത്. മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും സാധ്യത പട്ടികയിലുണ്ട്. അതേസമയം ഈ മാസം 10, 11 തിയതികളിലായി സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നുണ്ട്. അതില്‍ സ്ഥാനാര്‍ത്തികളെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സിപിഐ സീറ്റായ തൃശൂരില്‍ ശക്തമായ ത്രികോണ പോരാട്ടം തന്നെ നടന്നേക്കും. അതാണ് വിഎസ് സുനില്‍ കുമാറിനെ സാധ്യത പട്ടികയില്‍ ഉള്പ്പെടുത്താന്കാരണം. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്കും പരിഗണന നല്‍കുന്നതാണ് മാവേലിക്കരയിലെ സാധ്യതാ പട്ടിക. നിലവില്‍ മന്ത്രി പി പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് അരുണ്‍കുമാര്‍.
എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്നു അദ്ദേഹം. നാല് സീറ്റിലാണ് സിപിഐ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി ഉള്ളത് കൊണ്ട് ദേശീയ മുഖമെന്ന നിലയിലാണ് ആനി രാജയെ പരിഗണിക്കുന്നത്. ശശി തരൂരിനെ നേരിടാനാണ് ജനപ്രിയനായ പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് പരിഗണിക്കുന്നത്.