ഫുട്ബോൾ മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ 22 വർഷങ്ങൾ ; കാൽപ്പന്തു കളിയിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് ജന്മദിനം 

ന്യൂസ് ഡെസ്ക് : ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് ജന്മദിനം. 1985 ഫെബ്രുവരി അഞ്ചിനാണ് ക്രിസ്റ്റ്യാനോ ജനിച്ചത്. ജോസ് ഡിനിസ് അവെയ്‌റോയുടെയും മരിയ ഡൊലോറസിന്റെയും മകന്റെ പേരിലുമുണ്ട് കൗതുകം. എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് രണ്ടാം പേര് ലഭിച്ചത് മാതാപിതാക്കളില്‍ നിന്നല്ല. അമേരിക്കന്‍ പ്രസിഡന്റും നടനുമായിരുന്ന റൊണാള്‍ഡ് റീഗന്റെ കടുത്ത ആരാധകനാണ് ജോസ് അവെയ്‌റോ. ഈ പേരാണ് ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കൂട്ടിയത്. പോര്‍ച്ചുഗീസ് ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു റൊണാള്‍ഡോയുടെ പിതാവ്. 1974ല്‍ ആഫ്രിക്കയിലെ പോര്‍ച്ചുഗീസ് യുദ്ധം അവസാനിച്ചതോടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. പിന്നെ പ്രാദേശിക ഫുട്‌ബോള്‍ ക്ലബിലെ ജീവനക്കാരനായി. വീട്ടുജോലിക്കാരിയായിരുന്നു റൊണാള്‍ഡോയുടെ അമ്മ. കടുത്ത ദാരിദ്രത്തിലൂടെയാണ് ആ കുടുംബം കടന്നുപോയത്. പിതാവിന്റെ ജോലി കൊച്ചു റോണോയെ ഫുട്‌ബോളിലേയ്ക്ക് അടുപ്പിച്ചു.

Advertisements

എട്ടാം വയസ് മുതല്‍ അയാള്‍ പന്ത് തട്ടി തുടങ്ങി. ഊണിലും ഉറക്കത്തിലുമെല്ലാം ചിന്ത ഫുട്ബോളിനെക്കുറിച്ച്‌ മാത്രം. അദ്ധ്യാപകന് നേരെ കസേര എറിഞ്ഞതിന് 14-ാം വയസില്‍ റൊണാള്‍ഡോയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അതോടെ ഫുട്‌ബോളിനായി മുഴുവന്‍ സമയവും ചിലവഴിക്കാന്‍ റൊണാള്‍ഡോ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2002ല്‍ പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ് സി പിയില്‍ കരിയര്‍ തുടങ്ങി. 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. അന്ന് ആദ്യമായാണ് ഒരു പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്ററില്‍ പന്തു തട്ടാനെത്തിയത്.ജോര്‍ജ് ബെസ്റ്റ്, ബ്രയാന്‍ റോബ്സണ്‍, എറിക് കാന്റോണ, ഡേവിഡ് ബെക്കാം എന്നിവര്‍ക്ക് മാത്രം ലഭിച്ചിരുന്ന ഏഴാം നമ്ബര്‍ ജഴ്സി റൊണാള്‍ഡോയ്ക്ക് സ്വന്തമായി. മികച്ച പ്രകടനം നടത്താന്‍ തനിക്കുള്ള പ്രചോദനമാണെന്നായിരുന്നു ആ അംഗീകാരത്തോടുള്ള റൊണാള്‍ഡോയുടെ പ്രതികരണം. 2009 മുതല്‍ 2018 വരെ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനായി കളിച്ച കാലമാവും റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ ജീവിതത്തില്‍ ഏറ്റവും മികച്ചത്. 438 മത്സരങ്ങളില്‍ നിന്നായി 451 ഗോളുകള്‍ ഇക്കാലയളവില്‍ റോണാള്‍ഡോ അടിച്ചുകൂട്ടി. സ്പാനിഷ് വസന്തത്തില്‍ നിന്നും ഇറ്റലിയിലെ അത്രയൊന്നും സുഖകരമല്ലാത്ത കാലത്തേയ്ക്ക് പിന്നീട് റോണോ ചേക്കേറി. ഇറ്റലിയില്‍ നിന്നും സൗദിയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളുടെ പതാകവാഹകാനിയ റൊണാള്‍ഡോ അല്‍ നസറിലെത്തി. നിവലില്‍ അല്‍ നസറിന്റെ മിന്നും താരമാണ് റൊണാള്‍ഡോ. കരിയറില്‍ 1200 മത്സരങ്ങള്‍ പിന്നിടുമ്ബോള്‍ 873 ഗോളുകള്‍ പോര്‍ച്ചുഗീസ് ഇതിഹാസം നേടിക്കഴിഞ്ഞു.

കരിയറില്‍ 30തിലധികം ട്രോഫികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, മൂന്ന് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങിയ കിരീടങ്ങള്‍ സ്വന്തമാക്കി. പോർച്ചുഗലിനായി യുവേഫ നേഷൻസ് ലീഗിലും യൂറോ കപ്പിലും റൊണാള്‍ഡോയുടെ സംഘം മുത്തമിട്ടു.

ദാരിദ്രത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസമില്ലാതെ ജീവിതത്തില്‍ ഒന്നുമല്ലാതായി പോകുന്ന മനുഷ്യരുണ്ട്. ഫുട്‌ബോളിന്റെ മാന്ത്രികത ഒപ്പമില്ലായിരുന്നെങ്കില്‍ റോണോയും ആരുമറിയാതെ പോര്‍ട്ടുഗലിലെ ഏതെങ്കിലും നഗരത്തില്‍ ജീവിതം തള്ളിനീക്കേണ്ടി വന്നേനെ. എന്നാല്‍ ചെറുപ്പത്തിലെ ജീവിതത്തിനൊപ്പം ഒട്ടിച്ചേര്‍ന്ന കാല്‍പ്പന്ത് റൊണാള്‍ഡോയെ ലോകത്തിന് നെറുകയിലെത്തിച്ചു. രണ്ട് പതിറ്റാണ്ടിലധികമായി ലോക ഫുട്‌ബോളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് റൊണാള്‍ഡോ. 

Hot Topics

Related Articles