വിദ്യാഭ്യാസ മേഖലയിൽ നൂനത പദ്ധതികൾ ; പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി ; സ്‌കൂളുകള്‍ക്ക് ഗ്രേഡിങ്, അധ്യാപകരുടെ പ്രകടനവും അളക്കും ; ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍

തിരുവനന്തപുരം : സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡല്‍ സ്കൂളായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

Advertisements

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാൻ പത്ത് കോടി രൂപ വകയിരുത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 27.5 കോടി, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ 5.15 കോടി, പ്രത്യേ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി രൂപയും വകയിരുത്തി.

‘സ്കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയർത്തും. സ്കൂളുകളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തും. ആറ് മാസത്തിലൊരിക്കല്‍ അധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി,ഡഇഒ, എഇഒ, അധ്യാപകർ എന്നിവരുടെ പെർഫോമൻസും വിലയിരുത്തും. എഐ സാങ്കേതിക വിദ്യയും ഡീപ്ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികള്‍ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചു’ ധനമന്ത്രി പറഞ്ഞു.

സ്കൂള്‍കുട്ടികളുടെ സൗജന്യയൂണിഫോം വിതരണത്തിന് 185.34 കോടി രൂപ അനുവദിച്ചു. ഇത് മുൻവർഷത്തേക്കാള്‍ 15.34 കോടി രൂപ അധികമാണ്.ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു. കൈറ്റിന്റെ പ്രവർത്തനങ്ങള്‍ക്ക് 38.5 കോടി രൂപ, ഹയർസെക്കണ്ടറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി രൂപ. ഇതില്‍ 52 കോടി രൂപ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനാണ്.

Hot Topics

Related Articles