തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ക്ഷേമ പെൻഷൻ വർധനയില്ല.എന്നാല്‍ അടുത്ത സാമ്പത്തിക വർഷം മുതല്‍ കൃത്യസമയത്ത് പെൻഷൻ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. സർക്കാർ ജീവനക്കാര്‍ക്ക് നിലവിലെ പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. എക്സൈസ് തീരുവ വർധിപ്പിച്ചതോടെ മദ്യത്തിന് ലിറ്ററിന് 10 രൂപ കൂടും. കോടതി ഫീസുകളും വര്‍ധിപ്പിക്കും.
2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2025ഓടെ ലൈഫ് പദ്ധതിയില്‍ പുതുതായി 5 ലക്ഷം വീടുകള്‍ നിർമിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. വിദേശ, സ്വകാര്യ സർവകലാശാലകളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാർ 2 ലക്ഷം രൂപയുടെ കവറേജുള്ള ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു.സംസ്ഥാനത്ത് സൂര്യോദയ സമ്ബദ്ഘടനയാണ് ഉള്ളതെന്ന് ധനമന്ത്രി. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞു. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം മൂന്ന് വർഷത്തില്‍ ലക്ഷ്യമിടുന്നു. വിഴിഞ്ഞം ഈ വർഷം മേയില്‍ പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന് കേരളത്തോട് ശത്രുതാപരമായ സമീപനം. കേരളത്തെ സാമ്ബത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.