മല്ലപ്പള്ളി :
മല്ലപ്പള്ളി താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ കോട്ടാങ്ങൽ – കൊറ്റനാട് വനമേഖലയോട് ചേർന്നു കിടക്കുന്ന നിർന്മലപുരം, നാഗപ്പാറ, മുഴയമുട്ടം, തോട്ടത്തുംങ്കുഴി, കിടി കെട്ടിപ്പാറ, പുളിക്കന്മാറ, കൂവപ്ലാവ്, പെരുമ്പെട്ടി, കണ്ടംപേരൂർ മേഖലകളിൽ കനത്ത വേനൽ ചൂടുകാരണം കാട്ടുതീ പടരാൻ വൻ സാദ്ധ്യത, കഴിഞ്ഞ കുറേ വർഷങ്ങളായി വനത്തിൽ നിന്നും തീ കയറി പ്രദേശത്തെ റബർ മരങ്ങൾ അടക്കം കാർഷിക വിളകൾ നശിച്ചിരുന്നു. ഏക്കർ കണക്കിന് കൃഷി ഭൂമി കാട്ടുതീ മൂലം ചാമ്പലായ സ്ഥിതിയിൽ ലക്ഷ കണക്കിനു രൂപയുടെ നാശനഷ്ടം പ്രദേശങ്ങളിലെ കർഷകർക്കുണ്ടായിട്ടുണ്ട്.
ഏറ്റവും കൂടുതൽ കാലി വളർത്തുള്ള ഈ പ്രദേശങ്ങളിലെ കാലികൾക്കുള്ള ഭക്ഷണവും ഇതുമൂലം നഷ്ടപ്പെടും.
അതിനാൽ വേനൽ കൂടുന്നതിനു മുമ്പായി വനമേഖലയും കൃഷിയിടങ്ങളും ബന്ധിപ്പിക്കുന്ന മേഖലകളിൽ വനം വകുപ്പും, റവന്യു വകുപ്പും ചേർന്ന് ഫയർലൈൻ തെളിക്കുന്നതിനാവശ്യമായ നടപടി സ്വീകക്കണമെന്ന് ചുങ്കപ്പാറ – നിർന്മല പുരം ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു
നിർന്മല പുരത്ത് ചേർന്ന വികസന സമിതി യോഗത്തിൽ പ്രസിഡന്റെ സോണി കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ , തോമസുകുട്ടി വേഴമ്പതോട്ടം, ബാബു പുലിതിട്ട , ഫിലിപ്പ് മോടിയിൽ, തോമസുകുട്ടി കണ്ണാടിക്കൽ , രാജു നാഗപ്പാറ, ബിറ്റോ ആന്റണി എന്നിവർ പ്രസംഗിച്ചു.