ദക്ഷിണേന്ത്യയില്‍ പഴയ കോണ്‍ഗ്രസിനെക്കാള്‍ പ്രഭാവമാണ് ബിജെപിയ്‌ക്ക് ; മുഴുവൻ സീറ്റുകളും ബിജെപി പിടിച്ചെടുക്കും : ജെ പി നദ്ദ

ഡല്‍ഹി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ.ദക്ഷിണേന്ത്യയില്‍ പഴയ കോണ്‍ഗ്രസിനെക്കാള്‍ പ്രഭാവമാണ് ബിജെപിയ്‌ക്കുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ നിന്നും ബിജെപിക്ക് 28 ലോക്‌സഭാ അംഗങ്ങളുള്ളപ്പോള്‍ കോണ്‍ഗ്രസിന് 27 മാത്രമാണന്നെും രാജ്യസഭയില്‍ ഈ മേഖലകളില്‍ നിന്നും 8 അംഗങ്ങളും കോണ്‍ഗ്രസിന് 7 അംഗങ്ങളുമാണുള്ളതെന്നും നദ്ദ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Advertisements

” ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം സുനിശ്ചതമാണ്. ദക്ഷിണേന്ത്യയിലും ഞങ്ങളുടെ പാർട്ടിയുടെ ശക്തി വർദ്ധിച്ചു വരികയാണ്. കോണ്‍ഗ്രസിന് 27 ലോക്‌സഭാ അഗംങ്ങളും 7 രാജ്യസഭാ അംഗങ്ങളുമണുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് ഉള്ളതിനേക്കാള്‍ ഒരു അംഗം ബിജെപിക്ക് കൂടുതലായുണ്ട്. ബിജെപിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്. വളരെ വൈകാതെ തന്നെ കേന്ദ്രസർക്കാർ പറഞ്ഞ കാര്യങ്ങള്‍ വാക്കുപാലിക്കും. ഏകീകൃത സിവില്‍ കോഡിന് ഉത്തരാഖണ്ഡില്‍ തുടക്കം കുറിച്ച്‌ നടപ്പിലാക്കും”. – ജെപി. നദ്ദ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.