മാഡ്രിഡ് : സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നൈറ്റ്ക്ലബില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബ്രസീല്‍, ബാഴ്സലോണ താരം ഡാനി ആല്‍വസിന്റെ വിചാരണ തുടങ്ങി.
Advertisements
ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും എതിരായതിനാല്‍ 12 വർഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കും. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നൈറ്റ് ക്ലബിലെത്തിയ താരം 23കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയില്‍ പിടിയിലായ താരം തുടക്കത്തില്‍ ആരോപണം നിഷേധിച്ചിരുന്നു.