മലേഷ്യ: വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്ക്കത്തിനൊവിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തന്നെ തീകൊളുത്തി കൊല്ലാൻ ഭര്‍ത്താവിനെ സ്ത്രീ വെല്ലുവിളിച്ചുവെന്നും ഇതിന് പിന്നാലെ ഇയാൾ പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. മലേഷ്യയിൽ നിന്നുള്ള സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
41 വയസുകാരിയാണ് കൊല്ലപ്പെട്ടത്. 50കാരനായ ഭർത്താവ് അറസ്റ്റിലായിട്ടുണ്ട്. ദമ്പതികളുടെ 16 വയസുകാരിയായ മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നു. മകള്‍ തീ കെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന തന്റെ രണ്ട് ഇളയ സഹോദരങ്ങളെയും അവൾ പുറത്തിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ശേഷം തന്റെ അമ്മാവന്റെ സഹായത്തോടെയാണ് പെൺകുട്ടി പിന്നീട് തീ കെടുത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അടുത്തുള്ള ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 16 മണിക്കൂര്‍ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50 വയസുകാരനായ ഭര്‍ത്താവ് നേരത്തെയും ഇവരെ തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഫെബ്രുവരി ഒൻപത് വരെ തുടരന്വേഷണത്തിനായി റിമാന്‍ഡ് ചെയ്തു.