തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 146-മത് ജന്മദിനത്തോട് അനുബന്ധിച്ചു പി ആർ ഡി എസ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സെമിനാർ കണ്ണൂർ സർവകലാശാലയിൽ Dr. മാളവിക ബിന്നി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ഗവേഷകനുമായ അനന്തു രാജ്, പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ജീവിതം ദർശനം എന്ന വിഷയത്തിലും ഡോ. എം. ബി മനോജ് പാട്ടുകൾ, അനുഭവം, ചരിത്രം ദർശനം എന്ന വിഷയത്തിലും,ജയിൻസി ജോൺ അടിമ ജാതി വിമോചനം പൊയ്കയിൽ അമ്മച്ചി യുടെ ജ്ഞാന വഴികൾ എന്ന വിഷയത്തിലുമാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഇ. പി എഫ് സെക്രട്ടറി കെ കെ വിജയകുമാർ, ജോയിന്റ് സെക്രട്ടറി കെ സി സലിംകുമാർ, ഖജാൻജി മനോജ് മുണ്ടാക്കൽ മനോജ് കരിമല ഷിജു കുളത്തൂ’ർ തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. സെമിനാറിന്റെ ഭാഗമായി പി ആർ ഡി എസ് എക്സിബിസിഷനും സംഘടിപ്പിച്ചിരുന്നു.