ടെല്‍ അവീവ് : യുദ്ധം പൂർണമായും നിറുത്തുക, സൈന്യം ഗാസ വിടുക എന്നീ ഹമാസ് നിർദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ലികുഡ് പാർട്ടി യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി.നേരത്തെയുള്ള വെടിനിറുത്തല്‍ കരാറിന്റെ സ്വഭാവത്തില്‍ അല്ലാതെയുള്ള കരാർ അംഗീകരിക്കില്ലെന്നും ഹമാസിന്റെ ഭീഷണി അമർച്ച ചെയ്യാതെ പിറകോട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേല്‍ പാർലമെന്റിലെ നെതന്യാഹുവിന്റെ ഓഫീസിലേക്ക് വരുന്നതില്‍ നിന്ന് ബന്ദികളുടെ ബന്ധുക്കള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയതായും ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഗാസയില്‍ നാലു മാസത്തേക്ക് വെടിനിറുത്തല്‍ വേണമെന്നാവശ്യപ്പെട്ട് അമേരിക്ക നെതന്യാഹുവിനു മേല്‍ സമ്മർദ്ദം തുടരുന്നതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഇസ്രയേല്‍ യുദ്ധകാര്യ മന്ത്രിസഭയിലും ഇക്കാര്യം ചർച്ചായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ദൈർ അല്ബലായിയില് ബോംബാക്രമണത്തില്‍ 30ലേറെ പേർ കൊല്ലപ്പെട്ടു. റഫയില്‍ ഇസ്രയേല്‍ നഴ്സറി സ്കൂള്‍ തകർത്തു. രണ്ടു പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.
ഗാസയിലേക്ക് ഭക്ഷണവുമായി പോയ യു.എൻ ട്രക്കിനുനേരെ ആക്രമണം നടന്നു. ഇസ്രയേല്‍ യുദ്ധക്കപ്പലില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. ഭക്ഷ്യവസ്തുക്കള്‍ നശിക്കുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തതായി യു.എൻ ഏജൻസി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 107 പാലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു. 27,585 പേരാണ് ഗാസയില്‍ ആകെ മരിച്ചത്.