“കലാഭവൻ മണിയോട് ഇടതു സർക്കാർ അവഗണന കാണിക്കുന്നു; സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി” ; സഹോദരൻ ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: അന്തരിച്ച നടൻ കലാഭവൻ മണിയോട് ഇടതു സർക്കാർ അവ​ഗണന കാണിക്കുന്നുവെന്നും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടി വരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ  വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. 

Advertisements

സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ സംസാരിക്കവേ വെളിപ്പെടുത്തി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.