പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

കോഴഞ്ചേരി :
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പരിസ്ഥിതിയും ജലസംരക്ഷണവും മനുഷ്യനിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതിയുടെ സംരംക്ഷണം ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. മാര്‍ത്തോമാ സുവിശേഷം പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാര്‍ത്തോമാ സഭ ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ് മാത്യൂസ് മാര്‍ സെറാഫീ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണവും ഡോ. സാംസണ്‍ മാത്യു മുഖ്യ പ്രഭാഷണവും മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി തോമസ് വിഷയാവതരണവും നടത്തി. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫസര്‍ എബ്രഹാം പി മാത്യു, ട്രഷറര്‍ ഡോ എബി തോമസ് വാരിക്കാട്, പരിസ്ഥിതി കമ്മിറ്റി കണ്‍വീനര്‍മാരായ തോമസ് കോശി ചാത്തങ്കേരി, ജോസ് പി വയയ്ക്കല്‍, സഞ്ചാര സെക്രട്ടറി റവ ജിജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles