കോട്ടയം കുറിച്ചിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ; പിടിയിലായത് കുറിച്ചി സ്വദേശി 

ചിങ്ങവനം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം ആനക്കുഴി പൊക്കം ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ടോമി ജോസ് (63) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ മധ്യവയസ്കനെ  കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടി ഇയാളുടെ വീടിന് സമീപം വച്ച്  ആക്രമിക്കുകയായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെ സ്കൂട്ടറിൽ എത്തിയ ടോമി ജോസ്  തടഞ്ഞു നിർത്തി ചീത്തവിളിക്കുകയും,തുടർന്ന് ഇയാളെ മർദ്ദിക്കുകയും,കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് മുഖത്തിനിട്ട് അടിക്കുകയുമായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട് മുൻവിരോധം നിലനിന്നിരുന്നു. 

Advertisements

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ  മധ്യവയസ്കനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എസ്.ഐ സജീർ ഇ.എം, സി.പി.ഓ വിനയചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles