കോട്ടയം പാലായിൽ യുവാവിനെ ആക്രമിച്ച്‌ പണം കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് കിടങ്ങൂർ സ്വദേശി 

കോട്ടയം :  പാലാ യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ ഭാഗത്ത് ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണി  (30) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി പാലാ ടൗൺ ഭാഗത്ത് വച്ച് കോട്ടയം സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കയ്യിൽ ഉണ്ടായിരുന്ന പണവും, മൊബൈൽഫോണും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ സാലു പി.ബി, സി.പി.ഓ മാരായ അരുൺകുമാർ, അഭിലാഷ്, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

Advertisements

Hot Topics

Related Articles