മേജർ രവിയുടെ നേതൃത്വത്തിൽ ആർമി . നേവി . എയർഫോഴ്സ് പ്രീ -റിക്രൂട്ട്മെന്റ് റാലി കുട്ടിക്കാനത്ത്

കുട്ടിക്കാനം : ആർമി നേവി എയർ ഫോഴ്സ് കേന്ദ്ര പോലീസ് സേനകളിൽ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ 2024 ഫെബ്രുവരി 15 ഉച്ചയ്ക് 1 മണിക്ക് കുട്ടിക്കാനം മരിയൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 

Advertisements

SSLC, +2 , ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും ,  പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം. 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് പരിപാടി. തിരഞ്ഞെടുക്കപ്പെട്ടാൽ പരിശീലനം നേടാൻ കുട്ടിക്കാനം , പെരുവന്താനം, കാഞ്ഞിരപ്പള്ളി, പാല,  മൂവാറ്റുപുഴ – കോലഞ്ചേരി –   എറണാകുളം – അങ്കമാലി എന്നിവിടങ്ങളിൽ  പരിശീലന കേന്ദ്രങ്ങളുണ്ട്. ഇപ്പോൾ പഠിക്കുന്ന കോഴ്സിന് തടസ്സം വരാത്ത വിധം പരിശീലനം നേടാനാവും.

സെലക്ഷനിൽ പങ്കെടുക്കുന്ന കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കൃത്യസമയത്ത് തന്നെ കുട്ടിക്കാനം മരിയൻ കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരുക . ശാരീരിക ക്ഷമത , മെഡിക്കൽ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 87 14 33 3 577 എന്ന നമ്പറിൽ പേര് , വയസ്സ് , വിദ്യാഭ്യാസം, സ്ഥലം, ജില്ല  എന്നിവ വാട്ട്സ് ആപിൽ മെസ്സേജായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 90748 01800, 6238 803 226 , 81292 71947.

തീയതി : ഫെബ്രുവരി 15 ഉച്ചയ്ക്ക് 1 മണി

സ്ഥലം : Marian college kuttikkanam

Hot Topics

Related Articles