എൻ സി പി പത്തനംതിട്ട ജില്ലാ കമ്മിറ്റി : ആഹ്ലാദ വാഹന പ്രചരണ ജാഥ നടത്തി

പത്തനംതിട്ട : ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ കൊടിയും ചിഹ്നവും യഥാർത്ഥ അവകാശികൾക്ക് തന്നെ നൽകിയതിന്റെ ആഹ്ലാദ സൂചകമായി എൻ സി പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയ ആഹ്ലാദ വാഹന പ്രചരണ ജാഥ നടത്തി. സംസ്ഥാന സെക്രട്ടറി എസ് സാബുഖാൻ ഉത്ഘാടനം ചെയ്തു. ജില്ല ആക്ടിംഗ് വർക്കിംഗ് പ്രസിഡണ്ട് സരിത പ്രദീപ് അധ്യക്ഷത വഹിച്ചു, എൻ എം സി സംസ്ഥാന പ്രസിഡന്റ് ബിനു അനീഷ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ഐടി കോഡിനേറ്റർ അനീഷ് ജിനു, എൻ എൽ സി ജില്ലാ പ്രസിഡന്റ് ജോയി.ഡി, എൻ കെ എസ് ജില്ലാ പ്രസിഡന്റ് രാജശേഖരൻ നായർ, ലാൽജി എബ്രഹാം, മുരളി കോന്നി, അനിൽകുമാർ പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles