എറണാകുളം : ഇത്തവണ എന്തുവില കൊടുത്തും സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് കിരീടം കേരളത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കേരളത്തിലെ സിനിമ താരങ്ങള്‍.കേരള സ്ട്രൈക്കേഴ്സിനെ ഇത്തവണയും കുഞ്ഞാക്കോ ബോബനാണ് നയിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ കേരളത്തിന് കിരീടം ഉയർത്താനായിട്ടില്ല. 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായിരുന്നു. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.
17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്, കുഞ്ചാക്കോ ബോബന്,സൈജു കുറുപ്പ്, മണികുട്ടന് എന്നിവരാണ് ടീമിലെ പ്രമുഖർ. തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് മറ്റ് ടീമുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സ്ട്രൈക്കേഴ്സ് ടീം: കുഞ്ചാക്കോ ബോബന് (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്, വിവേക് ഗോപന്, സൈജു കുറുപ്പ്, മണികുട്ടന്,നിഖില്‍ കെ മേനോന്, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍,അര്ജുന് നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്, ഷെഫീഖ് റഹ്മാന്.