കോട്ടയത്ത്‌ അനധികൃത തട്ടുകട അപകടങ്ങൾ ഉണ്ടാക്കുന്നതായി പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ റോഡ് സൈഡിൽ അനധികൃത തട്ടുകട പ്ര വർത്തിക്കുന്നതു മൂലം നിരവധി വാഹന അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാരുടെ പരാതി. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി മിനി ഹൈവേറോഡിൽ ഐ സി എച്ചിന് തൊട്ടുമുമ്പുള്ള കൊടും വളവിലെ റോഡരുകിൽ തറ സിമിൻ്റ് ചെയ്താണ് അനധികൃത തട്ടുകട പ്രവർത്തിക്കുന്നത്. പകലും രാത്രിയിലുമായി പ്രവർത്തിക്കുന്ന തട്ടുകട മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഈ തട്ടുകടയുടെ എതിർ ഭാഗത്തു നിന്നും ആരംഭിക്കുന്ന ഗുരുമന്ദിരം റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്ക് ഭീഷണിയായാണ് തട്ടുകട പ്രവർത്തിക്കുന്നത്. കടയോട് ചേർന്ന് ഒരു കലിങ്കുകൂടിയുള്ളതിനാൽ റോഡിൻ്റെ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിയുന്നതും അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.

Advertisements

Hot Topics

Related Articles