“കേരളത്തിലുള്ളവര്‍ ഈ രാജ്യത്തെ ജനങ്ങളല്ലേ ” ഡൽഹി സമരവേദിയില്‍ ആഞ്ഞടിച്ച്‌ കെജ്‌രിവാള്‍

ന്യൂസ് ഡെസ്ക് : ദില്ലിയിലെ കേരളത്തിന്റെ സമരവേദിയില്‍ ആഞ്ഞടിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍. കേരളത്തിനോടും മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളോടും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഭാംഗങ്ങളും നടത്തിയ പ്രതിഷേധം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് ഐക്യദാർഢ്യം അറിയിച്ചു.

Advertisements

സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള, തമി‍ഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രതിഷേധം രേഖപ്പെടുത്തി. എതിർക്കുന്നവരെ കേന്ദ്രം മൂന്നു രീതിയിലാണ് ഉപദ്രവിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ ധന പ്രതിസന്ധി സൃഷ്ടിക്കുന്നു, ഗവർണർമാരെ നിയോഗിച്ച്‌ ബുദ്ധിമുട്ടിക്കുന്നു, കൂടാതെ കേന്ദ്ര ഏജൻസികളെ അയച്ചും ഉപദ്രവിക്കുന്നു. എല്ലാ വിധേനയും അവഗണിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ ഫണ്ട് തടഞ്ഞുവയ്ക്കുന്നത് വഴി വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബിലും ഇത് തന്നെയാണ് അവസ്ഥ. ഒടുവില്‍ ഗത്യന്തരമില്ലാതെ സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. അപ്പോഴാണ് കേന്ദ്രം ചർച്ചയ്ക്ക് പോലും തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.