തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം; 13ന് കൊടിയേറ്റ് : 22ന് ആറാട്ട്

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം 13-ന് കൊടിയേറി 22-ന് സമാപിക്കും. 13-ന് രാവിലെ 10.56-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാട് കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിക്കും. കൊടിയേറ്റ് ദിവസം രാവിലെ ആറിന് തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ നിന്നും പന്തീരായിരം ഘോഷയാത്ര ആരംഭിക്കും. 9.30-ന് ചതുശ്ശതം വഴിപാട്, 12-ന് കൊടിയറ്റ് സദ്യ, വൈകീട്ട് 5ന് കാഴ്ചശ്രീബലി. 6.45-ന് കലാപരിപാടി ഉദ്ഘാടനം.

Advertisements

21-ന് രാത്രി 12-ന് പള്ളിവേട്ട വരവ്. 22-ന് ഒമ്പതിന് ശ്രീവല്ലഭേശ്വര ആധ്യാത്മിക പരിഷത്ത്. 3.30-ന് കൊടിയിറക്ക്. നാലിന് തുകലശ്ശേരിയിലേക്ക് ആറാട്ടുഘോഷയാത്ര, 6.30-ന് ആറാട്ടിന് ശേഷം തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധന. 9ന് ആറാട്ടുവരവ് എന്നിവ നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് എം എം മോഹനന്‍ നായര്‍, സെക്രട്ടറി ബി ജെ സനില്‍കുമാര്‍, ഉത്സവക്കമ്മറ്റി ജനറല്‍ കണ്‍വിനര്‍ പ്രകാശ് കോവിലകം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണന്‍ വസുദേവം, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ വി ഹരിഗോവിന്ദ്, വേണു വെള്ളിയോട്ടില്ലം, മുഖ്യ സംയോജകൻ രംഗനാഥ് കൃഷ്ണ, ഡോ. സുരേഷ്ബാബു, സോമന്‍ ജി പുത്തന്‍ പുരയ്ക്കല്‍, വേണു മാരാമുറ്റം, ഗോപകുമാര്‍ തച്ചാട്ട് എന്നിവര്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീവല്ലഭ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ് ഉത്സത്തിന് രണ്ടു കൊടിയേറ്റ്.
ഇതിൻ്റെ ഭാഗമായി
ദേശക്കൊടിയേറ്റ് 17-ന്.
ഉത്സവത്തിന്റെ ആദ്യ മുന്‍കാലങ്ങളില്‍ ദേശക്കൊടിയേറ്റ് മഹാരാജാവ് നേരിട്ടെത്തി നടത്തിയതായി ചരിത്രരേഖകളില്‍ കാണാം. ഇക്കുറി ദേശക്കൊടിയേറ്റ് പ്രധാനത്തോടെയാണ് നടത്തുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് 17-ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിക്കും. അഞ്ചുനാള്‍ ക്രിയകള്‍ക്കും ബാക്കി അഞ്ചു ദിവസം ആഘോഷത്തിനുമാണ് പ്രധാന്യം.

ശ്രീവല്ലഭപ്പെരുമാളിനെയും ചക്രമൂര്‍ത്തിയെയും വിശേഷ എഴുന്നള്ളിപ്പുവാഹനമായ ഗരുഡവാഹനത്തില്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണ് പെരുമാള്‍പ്പുറപ്പാട്. അഞ്ചാം ഉത്സവ ദിനമായ 17-ന് വൈകീട്ട് 8.30-നാണ് ചടങ്ങ് നടക്കുക. അന്നു മുതല്‍ അത്താഴ ശ്രീബലിക്കൊപ്പം നടത്തുന്ന സേവയ്ക്ക് ഓരോ ദിനവും വിശേഷവാദ്യങ്ങളാണ് ഉപയോഗിക്കുക. 17-ന് കാവിൽ ഉണ്ണികൃഷ്ണ വാര്യരുടെ കൊട്ടിപ്പാടിസേവ, 18-ന് ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖിൽ എന്നിവർ നേതൃത്വം നൽകുന്ന ഇടയ്ക്കാ പ്രദക്ഷിണം, 19-ന് ചോറ്റാനിക്കര വിജയൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, 20-ന് ചൊവ്വല്ലൂർ മോഹന വാര്യരുടെ നേതൃത്വത്തിൽ 65 കലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 21-നും 22-നും പി.എസ്. ബാലമുരുകനും പി.എസ്.ബി. സാരംഗും അവതരിപ്പിക്കുന്ന തകില്‍ നാഗസ്വരം.

പ്രധാന കലാപരിപാടികൾ 13-ന് രാത്രി 9.30-ന് ഗംഗാ ശശിധരനും സംഘവും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി. 14-ന് രാത്രി 10.30-ന് പാലാ സൂപ്പര്‍ ഹിറ്റ്‌സിന്റെ ഗാനമേള. 15-ന് വൈകീട്ട് 6.45-ന് 500 പേരുടെ വിരാഡ് തിരുവാതിര, 10-ന് രമാവൈദ്യനാഥന്റെ നൃത്തം.16-ന് രാത്രി 9.45-ന് നിനവിന്റെ ഞാറ്റഴം- നാടന്‍പാട്ടുകളും നാട്ടുകലകളും. 18-ന് കൊട്ടാരക്കര ശ്രീഭദ്രയുടെ ബാലെ- ഭീമസേനന്‍. 19-ന് രാത്രി 10.30-ന് രൂപരേവതിയും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍. 20-ന് രാത്രി 10.30-ന് കൊച്ചിന്‍ കൈരളിയുടെ ഗാനമേള. 21-ന് വൈകീട്ട് 6.35-ന് നന്ദഗേവിന്ദം ഭജന്‍സ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം, 10.30-ന് വാഴപ്പള്ളി ഹരിരാഗ് നന്ദന്റെ സംഗീതസദസ്സ്. 22-ന് രാത്രി 10-ന് രാമകൃഷ്ണ മൂര്‍ത്തിയുടെ സംഗീതസദസ്സ്.

Hot Topics

Related Articles