നിര്‍ധനരായ രോഗികൾക്ക് ഇരുട്ടടി; കോട്ടയം മെഡിക്കല്‍ കോളജില്‍ ആയൂഷ്മാന്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു

കോട്ടയം: സാധാരണക്കാര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഭാരത സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രീമിയം അടയ്ക്കാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചുമാസമായി ലഭ്യമാക്കാത്ത ഗുരുതര സാഹചര്യം സൃഷ്ടിച്ചിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ആരോപിച്ചു. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 98 കോടി രൂപ അടയ്ക്കാത്തതാണ് ഇന്‍ഷുറന്‍സ് അനുകൂല്യം നിഷേധിക്കപ്പെടാന്‍ കാരണമായത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ഇതോടെ അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ് കോട്ടയം മെഡിക്കൽ കോളേജ്.

Advertisements

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികള്‍ വലയുകയാണ്. പ്രിമീയം അടയ്ക്കാത്തതിനാല്‍ കമ്പനികള്‍ ചികിത്സാ ആനൂകൂല്യം നല്‍കുന്നില്ല. ഇതൂമൂലം ആശുപത്രിയിലെ എല്ലാ ചെലവുകളും പണം മുടക്കി ചെയ്യേണ്ടിവന്നിരിക്കുകയാണ്. നിര്‍ധനരായ രോഗികളെ സംബന്ധിച്ചിടത്തോളം ഇത് ഇരുട്ടടിയാണ്. ശസ്ത്രകിയയ്ക്കും കിടത്തി ചികിത്സയ്ക്കും എത്തുന്ന രോഗികള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണ്. കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് ഇവിടെയും അധികൃതര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട രോഗികളുടെ ജീവന്‍ പന്താടുന്ന ഈ നിലപാട് തിരുത്തി എത്രയും വേഗം പദ്ധതി പുനരാരംഭിക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ലിജിന്‍ ലാല്‍ അറിയിച്ചു.

Hot Topics

Related Articles