86 എംഎൽഡി പ്ലാന്റ് അറ്റകുറ്റപ്പണികൾ പൂർത്തിയായി; ശനിയാഴ്ച ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങളിൽ മാറ്റം

തിരുവനന്തപുരം:  അരുവിക്കരയിലെ 86 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികള്‍ അമ്പലമുക്കിൽ കഴിഞ്ഞ ദിവസമുണ്ടായ ചോർച്ചയോടനുബന്ധിച്ചു നടത്തിയ പ്രവൃത്തികൾക്കൊപ്പം പൂർത്തിയാക്കിയതിനാൽ  10/02/2024 ശനിയാഴ്ച 74 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തുന്നതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അതിനാല്‍ നേരത്തെ നൽകിയ അറിയിപ്പിൽനിന്നു വ്യത്യസ്തമായി,  10/02/2024 ശനിയാഴ്ച രാവിലെ 7 മണി മുതല്‍ കുര്യാത്തി-വണ്ടിത്തടം സെക്ഷനുകളുടെ പരിധിയില്‍ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്‌, പൂന്തുറ, മുട്ടത്തറ, പുത്തന്‍പള്ളി, കുര്യാത്തി, മണക്കാട്‌, മാണിക്കവിളാകം, വള്ളക്കടവ്‌, കമലേശ്വരം, ആറ്റുകാല്‍, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പുങ്കുളം, വെങ്ങാനൂര്‍ പഞ്ചായത്ത്‌ , തിരുമല-കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.ടി.പി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്‌. വട്ടിയൂര്‍ക്കാവ്‌, നെട്ടയം, മുന്നാംമൂട്‌, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവന്‍കോട്‌, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്‌, കുണ്ടമന്‍കടവ്‌, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, നെടുംകാട്‌, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്‌, മേലാംങ്കോട്‌, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്‌, നേമം, എസ്റ്റേറ്റ്‌, സത്യന്‍നഗര്‍, പ്രേംനഗര്‍, മേലാറന്നൂര്‍, മേലാംകോട്‌, പൊന്നുമംഗലം, ശാന്തിവിള, കാരക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട്റോഡ്, സ്റ്റുഡിയോറോഡ്‌, ആറന്നൂര്‍ എന്നീ സ്ഥലങ്ങളിൽ മാത്രമായിരിക്കും കുടിവെള്ള വിതരണം മുടങ്ങുന്നത്. 

Advertisements

അറ്റകുറ്റപ്പണികള്‍ക്ക്‌ ശേഷം, താഴ്ന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 11.02.2024 ഞായറാഴ്ച ഉച്ചയോടെയും ശുദ്ധജല വിതരണം പൂര്‍വസ്ഥിതിയിലാകും. ഉപഭോക്താക്കൾ വേണ്ട മുൻ കരുതലുകൾ എടുത്ത് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. ടാങ്കറിൽ വെളളം  വേണ്ടവർ ഹെൽപ് ലൈൻ നമ്പർ 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 9496434488 (24 മണിക്കൂറും),  0471 – 2377701. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.