കോട്ടയം: ആകമാന സുറിയാനി സഭയ്ക്കായി മലങ്കര മണ്ണിൽ ഏഴു റമ്പാന്മാരെ ഒരുമിച്ചുവാഴിച്ച് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചശേഷമാണ് ഏഴു വൈദികരെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തിയത്.
മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഏലിയാ റമ്പാൻ (ഫാ. കുര്യൻ പി.കെ) ഡോ. സലിബ റമ്പാൻ (റവ.ഡോ. കുര്യാക്കോസ് കൊള്ളന്നൂർ), കുര്യാക്കോസ് റമ്പാൻ (ഫാ. കുര്യാക്കോസ് ജോൺ), ജോഷുവ റമ്പാൻ (ഫാ. ജോഷി വെട്ടിക്കാട്ടിൽ) എന്നിവരെയും ബർസൗമോ റമ്പാൻ (ഓസ്‌ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ), പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി മത്തായി റമ്പാൻ (ഫാ. മാത്യു ജോൺ പൊക്കത്തായിൽ), ഗീവർഗീസ് റമ്പാൻ (ഫാ. വർഗീസ് കുറ്റിപ്പുഴയിൽ) എന്നിവരെയാണ് റമ്പാൻ സ്ഥാനം സ്വീകരിച്ചത്.