എം എസ് സ്വാമിനാഥന് ഭാരതരത്ന നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : രാജ്യത്തിൻ്റെ ഹരിത വിപ്ലവത്തിൻ്റെ പിതാവായ എംഎസ് സ്വാമിനാഥന് ഭാരത രത്ന നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.എംഎസ് സ്വാമിനാഥൻ്റെ കഠിന പ്രയത്നങ്ങളാണ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ പട്ടിണിയില്‍ നിന്നും കരകയറ്റിത്. ഭക്ഷ്യോത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

Advertisements

എംജിആറിന് ശേഷം ഒരു മലയാളിക്ക് രാജ്യത്തിൻ്റെ ഏറ്റവും പരമോന്നതമായ പുരസ്കാരം നല്‍കിയ മോദി സർക്കാരിനെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി പ്രവർത്തകർ കേരളം മുഴുവൻ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഹ്ലാദത്തില്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.