ഗാന്ധിനഗറിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: പാറമ്പുഴ ബദ്ലഹേം പള്ളിയിലേയ്ക്കുള്ള നടയും വഴിയും രാത്രിയിൽ പൊളിച്ച് മാറ്റിയ സംഭവത്തിൽ ജെ.സി.ബി പൊലീസ് പിടിച്ചെടുത്തു. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജെ.സി.ബി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. ജാഗ്രതാ ന്യൂസ് ലൈവാണ് സംഭവം പുറത്തു കൊണ്ടു വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 28 ചൊവ്വാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധ സംഘം പാറമ്പുഴ ബദ്ലഹേം പള്ളിയിലേയ്ക്കുള്ള വഴിയും നടപ്പാതയും തകർത്തത്. കോടതിയിൽ കേസുണ്ടെന്നതിന്റെ മറവിലായിരുന്നു സംഘം പള്ളിയിലേയ്ക്കുള്ള വഴി പൂർണമായും തകർത്തത്. കുരിശടി സ്ഥാപിച്ചും തുടർന്ന് 60 ഓളം നടകൾ കെട്ടി പള്ളിയിലേക്ക് പോക്കുവരവ് നടത്തുന്നതിനായി കഴിഞ്ഞ 105 വർഷമായി ഉപയോഗിച്ച് വരുന്ന പള്ളിവക വഴിയാണ് സംഘം തകർത്ത്.
രാത്രിയിലുണ്ടായ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പള്ളി അധികൃതർ പൊലീസിനെതിരെ രംഗത്ത് എത്തിയിരുന്നു. തുടർന്നു, പൊലീസ് സ്റ്റേഷനിൽ ധർണയും നടത്തിയിരുന്നു. ഇതിനു പിന്നാലെ ഗാന്ധിനഗർ എസ്.എച്ച്.ഒ പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും, ജെ.സി.ബി പിടിച്ചെടുക്കുകയും ചെയ്തത്.
പള്ളിയുടെ തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്ന വഴിയാണ് തിരുനാൾ അടുത്തിരിക്കുന്ന സമയത്ത് തകർക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സാമൂഹ്യ വിരുദ്ധ സംഘം ജെ.സിബി ഉപയോഗിച്ച് സ്ഥലം കയ്യേറി തകർത്തത്.