സീറ്റ് വിഭജനത്തിൽ തീരുമാനമുണ്ടാകും ; എല്‍ഡിഎഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സീറ്റ് വിഭജന ചർച്ചകള്‍ ഇന്ന് പൂർത്തിയാകും. അതിനായി എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും.വൈകിട്ട് നാലിനാണ് യോഗം. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ക്കിടയിലാണ് എല്‍ഡിഎഫ് ചേരുന്നതെന്ന് ശ്രദ്ധേയമാണ്.

Advertisements

എല്‍ഡിഎഎഫ് സീറ്റ് വിഭജനം പൂർത്തിയായാല്‍ സിപിഎമ്മിനും സിപിഐക്കും സ്ഥാനാർഥിനിർണയത്തിലേക്കു കടക്കാം. അതിനോടനുബന്ധിച്ചാണ് യോഗം. 15 സീറ്റില്‍ സിപിഎമ്മും നാല് സീറ്റ് സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും ആയിരിക്കും മത്സരിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎം മത്സരിച്ചുവരുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ചെങ്കിലും സിപിഎം അത് അംഗീകരിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

Hot Topics

Related Articles