നിക്ഷേപ വായ്പാ അനുപാതം വര്‍ധിപ്പിക്കണം: ആന്റോ ആന്റണി എംപി

തിരുവല്ല : ജില്ലയിലെ നിക്ഷേപ വായ്പാ അനുപാതം വര്‍ധിപ്പിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പത്തനംതിട്ടയില്‍ ജില്ലാതല ബാങ്കിംഗ് സമിതിയുടെ രണ്ടാം പാദ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പകളുടെ വിതരണം കാര്യക്ഷമമാക്കണമെന്നും, സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും എംപി പറഞ്ഞു.

Advertisements

രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ കൃഷി വായ്പകള്‍ 2176 കോടിയും വ്യാപാര വ്യവസായ വായ്പകള്‍ 498 കോടിയും, മറ്റു മുന്‍ഗണനാ വായ്പകള്‍ 216 കോടിയും അടക്കം ആകെ 2890 കോടി രൂപയുടെ മുന്‍ഗണനാ വായ്പകള്‍ വിതരണം ചെയ്ത് വാര്‍ഷിക ലക്ഷ്യത്തിന്റെ 48 ശതമാനം നേടി. നിക്ഷേപങ്ങള്‍ രണ്ടാം പാദത്തില്‍ 1470 കോടി രൂപയുടെ വര്‍ധനവോടെ 54992 കോടിയായും, ആകെ വായ്പകള്‍ 27352 കോടിയായും ഉയര്‍ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ വിവിധ ബാങ്കുകളുടെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍  അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക് ഓഫീസര്‍ മിനി ബാലകൃഷ്ണന്‍, എസ്ബിഐ പത്തനതിട്ട റീജിയണല്‍ മാനേജര്‍ സി. ഉമേഷ്, നബാര്‍ഡ് ഡിഡിഎം റെജി വര്‍ഗീസ്, എസ് ബിഐ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles