ന്യൂഡൽഹി: തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം നീട്ടി വച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം.
Advertisements
46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് നടപടി നീട്ടാൻ തീരുമാനിച്ചത്. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
തുണി തരങ്ങൾക്കും, ചെരുപ്പുകൾക്കും ജനുവരി ഒന്നു മുതൽ ജി എസ് ടി അഞ്ച് ശതമാനത്തിൽ നിന്ന് 12% മാക്കി ഉയർത്താനായിരുന്നു മുൻ തീരുമാനം.