ശ്രീവല്ലഭ ക്ഷേത്രത്തിലെ പന്തീരായിരം വഴിപാട്: പടറ്റിക്കുലകൾ തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ എത്തിച്ചു

തിരുവല്ല : ശ്രീവല്ലഭ സ്വാമിയുടെ പ്രസിദ്ധമായ പന്തീരായിരം വഴിപാടിനായി പടറ്റിക്കുലകൾ തുകലശേരി മഹാദേവക്ഷേത്രത്തിൽ എത്തിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും ഉപദേശക സമിതിയുടെയും തിരുവുത്സവക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളോടെയാണ് ഭക്തജനങ്ങൾ ആചാരപരമായി കുലകൾ മഹാദേവക്ഷേത്രത്തിൽ എത്തിച്ചത്. കൊടിയേറ്റ് ദിവസമായ ചൊവ്വാഴ്ച‌യാണ് പന്തീരായിരം വഴിപാട്. ചൊവ്വാഴ്‌ച വെളുപ്പിനെ 5 മണിയോടെ തുകലശേരി മഹാദേവനുള്ള നിത്യനിദാന വിഭവങ്ങൾ മഹാദേവക്ഷേത്രത്തിൽ എത്തിക്കും. ആറിന് ചരിത്രപ്രസിദ്ധമായ പന്തീരായിരം ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.

Advertisements

ആദ്യത്തെ കുല തുകലശേരി മഹാദേവന് സമർപ്പിക്കും. തുടർന്ന് കുട്ടകളിലും തളികകളിലും കുലകൾ
നിറച്ച് നാമജപവും വായ്ക്കുരവയുമായി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കുചേരും. പള്ളിവേട്ടയാൽ കവലയിലെത്തി ഗോവിന്ദൻകുളങ്ങര ദേവിക്കും പഴക്കുല സമർപ്പിച്ച ശേഷം ശ്രീവല്ലഭക്ഷേത്രത്തിൽ എത്തി നമസ്കാര മണ്ഡപത്തിൽ സമർപ്പണം നടത്തും. തുടർന്ന് ഭഗവാൻ ശ്രീവല്ലഭന് നിവേദിച്ച ശേഷം പഴങ്ങൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാദേവക്ഷേത്രത്തിൽ കുലകൾ എത്തിക്കാൻ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡൻ്റ് ഷാബു ആശാരുപറമ്പിൽ, എം എൻ രാജശേഖരൻ, എം വിഷ്ണു, ലാൽപ്രകാശ് മാലിയിൽ, നരേന്ദ്രൻ ചെമ്പകവേലിൽ, രാജീവ് തിരുവോണം, ശ്യാമളവാരിജാക്ഷൻ, ഉഷനായർ, പത്മിനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.