പത്തനംതിട്ട : എല്ലാ തൊഴിലാളികൾക്കും 100 ദിനം തൊഴിൽ ഉറപ്പ് വരുത്തണമെന്ന്
എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ. പത്തനംതിട്ടയിൽ നടന്ന
യൂണിയൻ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ജിയോ ടാഗ് സംവിധാനവുമായി ചേർത്ത് നടത്തുന്ന എൻ എം എം എസ് പിൻവലിക്കണമെന്നും എസ് രാജേന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എസ് ഭദ്രകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽ കുമാർ, റോയിഫിലിപ്, സൗദ രാജൻ, പ്രസന്നകുമാർ, പി ആർ പ്രസാദ്,ഓമന രാജൻ, രാധ രാമചന്ദ്രൻ, എം വി സൻജു, പി കെ അനീഷ് എന്നിവർ പ്രസംഗിച്ചു.
Advertisements