കുമരകം കലാഭവനിൽ നിത്യഹരിത വസന്തം സംഘടിപ്പിച്ചു 

കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നിത്യഹരിത വസന്തം എന്ന പേരിൽ പ്രേംനസീർ ഓർമ്മയ്ക്കായ് കലാഭവൻ ഹാളിൽ പാട്ട് കുട്ടം സംഘടിപ്പിച്ചു, നിത്യഹരിത വസന്തം  അന്തരിച്ച പ്രശസ്ത സംഗീത ജ്ഞൻ കുമരകം ബോസ് സഹോദരൻ 

Advertisements

എ കെ ആനന്ദബോസ് കാനഡ ഉദ്ഘാടനം ചെയ്തു ,ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി ഐ ഏബ്രഹാം ,കുമരകം കലാഭവൻ ഭാരവാഹികളായ ടി.കെ.ലാൽ ജ്യോത്സ്യർ , എസ് ഡി പ്രേംജി ,പി എസ് സദാശിവൻ ,ജയരാജ് എസ് ,അനിൽകുമാർ പി.കെ എന്നിവർ സംസാരിച്ചു.  നിത്യഹരിത നായകൻ  പ്രേംനസീർ സിനിമയിലെ ഗാനങ്ങൾ ഗായകരായ പി.ഐ ഏബ്രഹാം , സജീവ് കെ.ജി, അജിമോൻ , അനില,സന്തോഷ് കെ.ജി ,ജയമോൻ മേലേക്കര, സുശീലൻ ഇ കെ ,ബൈജു കെ. എസ് ഇ ബി, തങ്കപ്പൻ റ്റി.സി ,ശാന്തകുമാർ പി.കെ ,അമ്മാൾ സാജുലാൽ ,  ബാബു പള്ളിച്ചിറ, അനിൽകുമാർ പി.കെ , ജയലാൽ എസ് ,കുമരകം ജയരാജ് ,കുമരകം ബൈജു ,സാൽവിൻ കൊടിയന്ത്ര ,പ്രസാദ് എം.കെ ,ജേക്കബ്ബ്’ പി. ഒ,, ദിലീപു് കുമാർ ചെങ്ങളം , ജയമോൾ ദീലിപ്കുമാർ, രതീഷ് റ്റി.എം എന്നിവർ ആലപ്പിച്ചു.

Hot Topics

Related Articles