കോഴിക്കോട്: കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. മീൻ കുറയുന്ന രണ്ട് മാസങ്ങൾക്ക് ശേഷം പഴയ സ്ഥിതിയിലേക്ക് കടൽ തിരിച്ചുവരേണ്ട സമയമാണിത്.
അന്ന് വാങ്ങിയ കടങ്ങളൊക്കെ മത്സ്യത്തൊഴിലാളികൾ വീട്ടിത്തുടങ്ങുന്ന മീനിന് വിലകിട്ടുന്ന സമയം കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ അധികമായി കുറഞ്ഞത് ഉപരിതല മത്സ്യങ്ങളാണ്. കൂടുതലും ബുദ്ധിമുട്ടിലായത് ചെറു ബോട്ടുകളിൽ പോകുന്ന തൊഴിലാളികളും. മൂന്നാഴ്ചയോളമായി പലരും പണിക്ക് പോയിട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെക്ക് കിഴക്കൻ അറബിക്കടലിൽ ഒന്നര ഡിഗ്രിയോളമാണ് വെള്ളത്തിന് ചൂട് കൂടിയത്. ഇതോടെ മീനുകൾ ഗതി മാറി താരതമ്യേന ചൂടു കുറഞ്ഞയിടങ്ങളിലേക്ക് മാറിപ്പോവുന്നു. മത്സ്യവരവ് കുറഞ്ഞതോടെ ഹാർബറുകളുടെ അനുബന്ധ ജോലിക്കാരും പ്രശ്നത്തിലായി.