കോട്ടയം: ത്രിതല പഞ്ചായത്തുകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി പനച്ചിക്കാട് പഞ്ചായത്ത്. പഞ്ചായത്തുകളുടെ 60 ശതമാനത്തിലധികം തിരികെ പിടിച്ച പിണറായി സർക്കാരിന്റെ കൊള്ളയ്ക്കെതിരെയാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 14 ബുധനാഴ്ച വൈകിട്ട് 4.30 ന് പനച്ചിക്കാട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടക്കുന്ന ധർണയിൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ നടക്കുന്നതെന്നു മണ്ഡലം പ്രസിഡൻ് ജയൻ ബി.മഠം അറിയിച്ചു.
Advertisements