പത്തനംതിട്ട : ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനല് കര്‍മപദ്ധതിയുടെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തയും ബോധവല്ക്കരണക്ലാസ് കോളജ് ഓഫ് എന്‍ജിനീയറിങ് അടൂര്‍, മാര്‍ അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ല എന്നിവിടങ്ങളിലായി നടന്നു. അടൂരില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു അബ്ദുള്‍ബാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ പോഷ് ആക്ട് എല്‍സിസി അംഗവും ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേറ്ററുമായ അഡ്വ. അശ്വതി ദാസ് ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വുമണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. പി എസ് അജിതാ, മിഷന് ശക്തി ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് എ എം അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ലയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി കോളജ് അക്കാദമിക് ഡയറക്ടര്‍ ഡോ. ആര് സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം എന്‍ട്രി ഹോം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. മനിതാ മൈത്രി ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ . ആതിര പി അനില്‍, മിഷന് ശക്തി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ, കോളജ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. വര്‍ഗീസ് അബ്രാഹാം തുടങ്ങിയവര്‍ പങ്കെടുത്തു.